എനിക്കിഷ്ടം പുരുഷന്മാരുടെ പെര്‍ഫ്യൂം; സ്നേഹം എല്ലാത്തിനേക്കാളും വലുതെന്നും ജാഹ്നവി കപൂര്‍
പുരുഷന്മാരുടെ പെര്‍ഫ്യൂം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നടി ജാന്‍വി കപൂര്‍. രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ താന്‍ പലപ്പോഴും പുരുഷന്മാരുടെയും സ്ത്രീകളുടെയും പെര്‍ഫ്യൂമുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കാറുണ്ടെന്നും ജാഹ്നവി പറയുന്നു. തനിക്ക് പപ്പയുടെ (ബോണി കപൂര്‍) പെര്‍ഫ്യൂം ശരിക്കും ഇഷ്ടമായിരുന്നെന്നും കുട്ടിക്കാലത്ത് താനത് ഉപയോഗിക്കുമായിരുന്നെന്നും താരം പറഞ്ഞു. യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റണ്‍ ഫ്രാഗ്രന്‍സിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുന്നതിനിടെയായിരുന്നു ശ്രീദേവി-ബോണി കപൂര്‍ ദമ്പതികളുടെ മകള്‍ കൂടിയായ ബോളിവുഡ് ്താരം പെര്‍ഫ്യൂമിനോടുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞത്. തങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് യുണൈറ്റഡ് കളേഴ്സ് ഓഫ് ബെനറ്റണ്‍ ഫ്രാഗ്രന്‍സ് ്അവകാശപ്പെടുന്നത്. പ്രണയത്തിന്റെ നിര്‍വചനം എന്താണെന്ന ചോദ്യത്തിന് വാക്കില്‍ വിവരിക്കാന്‍ കഴിയാത്ത ഒരേയൊരു കാര്യം അതാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ജാഹ്നവിയുടെ ഉത്തരം. 'എനിക്ക് ശരിക്കും വിവരിക്കാന്‍ കഴിയില്ല, പക്ഷേ ഇത് ഒരു വികാരമാണ്. ഇത് നമ്മളെ എല്ലാവരേക്കാളും വലുതാണെന്ന് ഞാന്‍ കരുതുന്നു' അവര്‍ പറഞ്ഞു. സോയ അക്തറിന്റെ 'ഗോസ്റ്റ് സ്റ്റോറീസ്', ശരണ്‍ ശര്‍മ്മയുടെ 'ഗുഞ്ജന്‍ സക്‌സേന: ദി കാര്‍ഗില്‍ ഗേള്‍', ഹാര്‍ദിക് മേത്തയുടെ 'റൂഹി അഫ്‌സ', കോളിന്‍ ഡികുന്‍ഹയുടെ 'ദോസ്താന' എന്നിവയുള്‍പ്പെടെ നിരവധി പ്രോജക്ടുകളിലാണ് ജാന്‍വി അടുത്തതായി അഭിനയിക്കുന്നത്.